തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈകിട്ട് 6.30നും രാത്രി 12.30നും ഇടയിലായിരിക്കും നിയന്ത്രണം. ഇന്നലെ ചില സ്ഥലങ്ങളിൽ മൂന്ന് വട്ടമായിരുന്നു വൈദ്യുതി മുടങ്ങിയത്.
ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതുമാണ് നിയന്ത്രണത്തിന് കാരണം. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും ഉയർന്നിരിക്കുകയാണ്. ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമവും വൈദ്യുതോത്പാദനം കുറയ്ക്കാനിടയാക്കി. കെഎസ്ഇബിക്ക് പീക്ക് സമയത്തേക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല.